റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍.ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നായിരിക്കും പരിരക്ഷ ഉറപ്പാക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി കോവിഡ് മുന്നണിപ്പോരാളികള്‍ക്കുണ്ടായിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് കാലാവധി ഈ മാസം 24ന് അവസാനിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ പദ്ധതി പ്രകാരമുള്ള ക്ലെയിമുകള്‍ 24നു മുമ്പ് തീര്‍പ്പാക്കുമെന്നും അതിനുശേഷം പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍വരുമെന്നും അറിയിപ്പിലുണ്ട്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചത്. മൂന്നു തവണ പദ്ധതിയുടെ കാലവധി നീട്ടി നല്‍കുകയും ചെയ്തു. ഇതുവരെ 287 ക്ലെയിമുകള്‍ തീര്‍പ്പാക്കിയതായും മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *