തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഏപ്രിൽ 20 മുതല്‍ 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചതായി പി.എസ്.സി. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു.
വിവിധ സര്‍വകലാശാലകളുടെ പരീക്ഷകൾ ഗവര്‍ണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം സംസ്ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകള്‍ മാറ്റിയിട്ടില്ല. സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകള്‍ വേണ്ടെന്നുവച്ചിട്ടുണ്ട്.