തിരുവനന്തപുരം :. കോവിഡ് വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന കൂട്ട പരിശോധനയില്‍ 3,00,971 പേര്‍ പങ്കെടുത്തു. രണ്ടരലക്ഷം പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്. രോഗ വ്യാപനം ഏറ്റവും കൂടുതലായ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടന്നത്. 39.565 പേര്‍ . തിരുവനന്ദപുരത്ത് 29008 പേരും എറണാകുളത്ത് 36671 പേരും പരിശോധന നടത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളും നേരത്തേ നിശ്ചയിച്ചിരുന്ന ലക്ഷ്യം മറികടന്നു.
സംസ്ഥാനത്ത് 17/04/21 ശനിയാഴ്ച 13,835 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ രേഖപ്പെടുത്തിയ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു. 80,019 രോഗികളാണ് നിലവില്‍ ചികിത്സയിലുളളത്.



