റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: ഇന്ത്യന്‍ റെയില്‍വേ

April 18, 2021 - 8:29 am

ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയിടാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. മാസ്‌ക്ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ടുപ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു.

കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിന് തന്നെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുളള ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ റെയില്‍വേ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *