ഗുവാഹത്തി: അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പിടികൂടിയ മണ്ഡലത്തിലടക്കം നാലിടത്ത് 20ന് റീപോളിങ്. ഏപ്രില്‍ ഒന്നിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന രതബാരി, സോനായ്, ഹഫ്ലോങ് മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ്. രതബാരി എസ്സി മണ്ഡലത്തിലെ 149-ാം നമ്പര്‍ ഇന്ദിര എംവി സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയ ഇവിഎം ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പോള്‍ എംഎല്‍എയുടെ വാഹനത്തില്‍ കൊണ്ടുപോയപ്പോഴാണ് നാട്ടുകാര്‍ പിടിച്ചത്.ഹഫ്ലോങ്ങില്‍ 90 വോട്ടര്‍മാര്‍ മാത്രമുള്ള ഖോത്ലിര്‍ എല്‍പി സ്കൂളിലെ ഉപ ബൂത്തില്‍ 171 വോട്ടുരേഖപ്പെടുത്തിയിരുന്നു. മൗല്ദാം എല്‍പി സ്കൂളിലെ പ്രധാന പോളിങ് ബൂത്തിലെ വോട്ടര്‍മാരെ ഉപ ബൂത്തില്‍ വോട്ടുചെയ്യാന്‍ അനുവദിക്കുകയായിരുന്നു. സോനായ് മണ്ഡലത്തിലെ മധ്യ ധനേഹോരി എല്‍പി സ്കൂളിലെ ബൂത്തില്‍ വെടിവയ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ നാല് ബൂത്തിലാണ് റീപോളിങ്.



