റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു

April 12, 2021 - 8:50 am

കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൂബായില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരനാണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 6 പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഒരുകോടി രൂപ വിലവരുന്ന 2 കിലോ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. . ജ്യൂസില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *