ചെന്നൈ: വംശനാശം നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം ഐ.പി.എല്‍. ക്രിക്കറ്റിലും.ഐ.പി.എല്‍. ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ റൈനോസ് എന്ന വിളിപ്പേരുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായി ഈ സന്ദേശം ഉയര്‍ത്തിയത്. അസം പോലെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണു ഇവയെ കാണുന്നത്. ട്വിറ്ററിലൂടെയാണു തന്റെ ഷൂസില്‍ എഴുതിയ സന്ദേശം രോഹിത് പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്തോടുള്ള വലിയ സന്ദേശമാണിതെന്ന് താരം പറഞ്ഞു. ”നന്നായി ക്രിക്കറ്റ് കളിക്കുക എന്റെ സ്വപ്നമാണ്. അതു പോലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുതകുന്ന തരത്തിലുള്ള ലോകം പുലരണമെന്നത് എല്ലാവരും ഒരുമിച്ച് ആഗ്രഹിക്കേണ്ട കാര്യമാണ്”- രോഹിത് ട്വീറ്റ് ചെയ്തു. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടു വിക്കറ്റിനു തോറ്റ നിരാശയുണ്ടെങ്കിലും സന്ദേശം പങ്കുവയ്ക്കുന്നതായി രോഹിത് പറഞ്ഞു.