ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ബന്ധുനിയമനത്തിലെ ലോകായുക്താ നിലപാടില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ.ബാലൻ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ 10/04/21 ശനിയാഴ്ച പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം.

‘മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ എം മാണി സാറും ഇതേ പേസ്റ്റിലേക്ക് ആളെ വെച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ലെന്ന് എവിടേയും ഇല്ല. യോഗ്യതയുണ്ടോയെന്നതാണ് വിഷയം. യോഗ്യതയുണ്ടോ എന്നത് സംബന്ധിച്ച് ജലീല്‍ ഹൈക്കോടതിയേയും ഗവര്‍ണറേയും നേരത്തെ ബോധ്യപ്പെടുത്തിയതാണ്. അത് എതിരായിരുന്നില്ല. ലോകായുക്ത നിലപാടില്‍ പരിശോധന നടത്തുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി വന്നാല്‍ അപ്പോള്‍ തന്നെ രാജി വെക്കേണ്ട സമ്പ്രദായം ഇവിടെയില്ല.’ എകെ ബാലന്‍ പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം