റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പായ്വഞ്ചി തുഴയല്‍: നേത്ര കുമനാന്‍ ടോക്കിയോ ഒളിമ്പിക്സിന്

April 8, 2021 - 12:13 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേത്ര കുമനാന്‍ പായ്വഞ്ചി തുഴയല്‍ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സിന്. ഒമാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മുന്നിലെത്തിയതോടെയാണ് നേത്ര ഒളിമ്പിക്സ് ടിക്കറ്റെടുത്തത്. മുസാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ രമ്യ ശരവണനെതിരേ 21 പോയിന്റിന്റെ മേല്‍ക്കൈ നേടിയതോടെയാണു തമിഴ്നാട്, ചെന്നൈ സ്വദേശിനിയായ നേത്ര ഒളിമ്പിക്സ് കടമ്പ താണ്ടിയത്. ഒരു റൗണ്ട് ബാക്കി നില്‍ക്കെയാണു നേത്രയുടെ ചരിത്രനേട്ടം. ടോക്കിയോ ടിക്കറ്റ് ഉറപ്പിച്ച ആദ്യ വനിതാ ഇന്ത്യന്‍ സെയ്ലറാണ് ഈ ഇരുപത്തിമൂന്നുകാരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *