റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയ്ക്ക് ഹാട്രിക് ലഭിക്കുമോ?

April 8, 2021 - 12:09 pm

മുംബൈ: മുംബൈ ഇത്തവണ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങുന്നത് ഹാട്രിക് ലക്ഷ്യമിട്ട്. നേരത്തെ അഞ്ചുവട്ടം മുംബൈ ഇത്തവണ കിരീടമുയര്‍ത്തിയിട്ടുണ്ട്.2013-ാണ് ടീം ആദ്യമായി ജേതാക്കളാകുന്നത്. 2014ല്‍ പ്ലേ ഓഫിലെത്തിയ സംഘം അടുത്തവര്‍ഷം വീണ്ടും ജേതാക്കളായി. 2016, 2018 വര്‍ഷങ്ങളില്‍ അഞ്ചാമതായെങ്കിലും 2017, 2019, 2020 സീസണുകളില്‍ ചാമ്പ്യന്‍മാരായി. ഇത്തവണ കിരീടം നേടുന്നപക്ഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി മുംബൈക്കു സ്വന്തമാകും.രോഹിതിനൊപ്പം സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ആദിത്യ താരെ, സൗരഭ് തിവാരി, ക്വിന്റണ്‍ ഡികോക്ക്, ക്രിസ് ലിന്‍, തുടങ്ങിയവര്‍ അടങ്ങുന്ന ബാറ്റിങ് നിര ഏതു ബൗളിങ് നിരയ്ക്കും വെല്ലുവിളി ഉയര്‍ത്തും. പാണ്ഡ്യ സഹോദരന്‍മാരും കെയ്റോണ്‍ പൊള്ളാര്‍ഡും അവസാന പതിനൊന്നില്‍ ഉറപ്പ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറതന്നെ രോഹിതിന്റെ തുറുപ്പുചീട്ട്. ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ധവാല്‍ കുല്‍ക്കര്‍ണി, ജിമ്മി നീഷം തുടങ്ങിയ പേസര്‍മാരുടെ സാന്നിധ്യം മുംബൈയുടെ കരുത്തുകൂട്ടും. പീയൂഷ് ചൗളയും രാഹുല്‍ ചാഹറും ജയന്ത് യാദവും ഉള്‍പ്പെടെയുള്ളവര്‍ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *