തിരുവനന്തപുരം: നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍ 06/04/21ചൊവ്വാഴ്ച രാവിലെ പറഞ്ഞു.
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും. ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സുഖമായി ജയിക്കാം എന്ന് വിചാരിച്ചാണ് നേമത്ത് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍വി ഉറപ്പായി. അതിന്റെ നൈരാശ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാന്‍ ഇറങ്ങിയത്. പ്രവര്‍ത്തകരെയും കൂട്ടി പണം വിതരണം നടത്താന്‍ താന്‍ അത്ര ബോധമില്ലാത്തവനാണോ എന്ന് അദ്ദേഹം ചോദിച്ചു.
കെ മുരളീധരന്റെ പ്രചാരണ വാഹനം ബി ജെ പി പ്രവർത്തകർ തടഞ്ഞതിനെ ചൊല്ലി 05/04/21തിങ്കളാഴ്ച രാത്രി നേമം വെള്ളായണി സ്റ്റുഡിയോ റോഡില്‍ വച്ച് സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ മൂന്നോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.



