റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

April 1, 2021 - 8:14 am

ന്യൂ ഡല്‍ഹി: ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെയാണ് പലിശ നിരക്കുകൾ കുറവ് വരുന്നത്. 40 മുതല്‍ 110വരെ ബേസിക്ക് കുറവാണ് വരുത്തിയത്. പിപിഎഫ് പലിശ നിരക്ക് കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് 7 ശതമാനത്തില്‍ താഴെ പോകുന്നത്.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനത്തില്‍ നിന്ന 6.4 ശതമാനമായി കുറച്ചു. പോസ്റ്റ് ഓഫീസിലെ വിവിധ കാലയളവിനുളളിലെ നിക്ഷേപങ്ങള്‍ക്കുളളപലിശ 0.40 ശതമാനത്തില്‍ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ചെറുകിട നിക്ഷേപങ്ങള്‍ക്കുളള പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *