ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയെത്തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധന പോസിറ്റീവായിരുന്നു. ഹര്‍മന്‍ സ്വവസതിയില്‍ ഏകാന്ത വാസത്തിലാണെന്നു ബി.സി.സി.ഐ. ട്വീറ്റ് ചെയ്തു. കാലിനേറ്റ പരുക്കു മൂലം കൗര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ കളിച്ചില്ല.റോഡ് സേഫ്റ്റി സീരിസില്‍ കളിച്ച ഇര്‍ഫാന്‍ പഠാനും കോവിഡ് സ്ഥിരീകരിച്ചു. സഹോദരന്‍ യൂസഫ് പഠാന്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, എസ് ബദരീനാഥ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ ട്വിറ്ററിലൂടെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്ത് വിട്ടത്.



