റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമില്‍ ആദ്യഘട്ടം പോളിംഗ് നടന്ന 47 സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് പരസ്യം നൽകി , 8 പത്രങ്ങള്‍ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 30, 2021 - 12:59 pm

ഗുവാഹത്തി: അസമില്‍ ബിജെപിയുടെ പരസ്യം നല്‍കിയ എട്ട് പത്രങ്ങള്‍ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അയയ്ക്കാന്‍ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍, ദേശീയ അധ്യക്ഷന്‍ നദ്ദ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസ്, മറ്റ് ഏഴ് നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് 28/03/21 ഞായറാഴ്ച വൈകിട്ട് ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *