ഹരിപ്പാട്: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു, അപകടത്തിൽ പെട്ടത് സുഹൃത്തിന്റെ വീട്ടിലെത്തിയവർ

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. 28/03/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

വീയപുരം തടിഡിപ്പോയ്ക്ക് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. സമീപത്തെ കടവില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന സുജിത്ത്, ആരീസ് എന്നിവര്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം