തൃശൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് (ഡിഎം എൽ ടി, ഡോയ്, ഡി ഒ ടി എ ടി, ഡി ആർ ആർ ടി) അലോട്ട്മെന്റ് ലഭിച്ചവർ മാർച്ച് 29, 30, 31 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ പ്രവേശനത്തിന് ഹാജരാകണം. പ്രവേശനത്തിന് ഹാജരാക്കേണ്ട രേഖകളെ കുറിച്ച് അറിയാൻ www.gmctsr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പ്രവേശന തീയതികളിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാൻ എൽബിഎസ് വെബ്സൈറ്റ് സന്ദർശിക്കണം.




