തൃശ്ശൂർ: നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ കേരള ആരോഗ്യ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒക്യൂപേഷണൽ തെറാപ്പി ബിരുദ കോഴ്സിന്റെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെറിറ്റ്, മാനേജ്മെൻറ്, എൻആർഐ എന്നീ കോട്ടകൾ ഉൾപ്പടെ 4 ഒഴിവുകൾ ഉണ്ട്.
പാരാമെഡിക്കൽ ആന്റ് അലയ്ഡ് സയൻസ് വിഭാഗത്തിൽ എൽ ബി എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ മാർച്ച് 29, രാവിലെ 11 മണിക്ക് മുൻപ് എൻ ഐ പി എം ആറിൽ നേരിട്ട് ഹാജറായി രേഖകൾ നൽകി പേര് രജിസ്റ്റർ ചെയ്യണം. വയസ്, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, എൽ ബി എസ് അപേക്ഷാഫോം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹെപ്പറ്റൈറ്റസ്-ബി വാക്സിനേഷൻ സർട്ടിഫിക്കറ്റ്, എന്നീ രേഖകളുടെ അസ്സൽ കോപ്പിയും സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകളുമാണ് ഹാജരാക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.nipmr.org.in. ഫോൺ – 0480 2881959




