റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 മരണം

March 26, 2021 - 8:57 pm

കെയ്റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഹാഗ് നഗരത്തിലൂടെ ഓടുന്ന ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. സോഹാഗ് നഗരത്തിന് സമീപത്തെത്തിയപ്പോള്‍ ആരോ എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് ഈജിപ്ഷ്യന്‍ റെയില്‍വേ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നില്‍ക്കുകയും പിന്നാലെയെത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ട ട്രെയിനിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 36 ആംബുലന്‍സുകള്‍ ആരോഗ്യ അധികൃതര്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അപകടത്തില്‍പ്പെട്ടവരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോവുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *