റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

March 25, 2021 - 10:34 pm

കാസർകോട്: സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം. ഇത്തവണ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് 41 മൈതാനങ്ങള്‍ അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ മൈതാനങ്ങളിലല്ലാതെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. കോര്‍ണര്‍ യോഗങ്ങള്‍ അനുവദിക്കില്ല. പൊതുയോഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതാണ്. അതുപോലെ മൈക്ക് അനുമതി, പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി എന്നിവയും നിര്‍ബന്ധമാണ്. രാത്രി 10 മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ മൈക്ക് ഉപയോഗിക്കാനും പാടില്ല. വാഹന പെര്‍മിറ്റിന്റെ ഒറിജിനല്‍ വിന്‍ഡ് സ്‌ക്രീനില്‍ വ്യക്തമായി കാണുംവിധം പതിക്കണം. ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം. ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *