മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു

മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 19/03/21 വെള്ളിയാഴ്ച രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്ന് തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു സിഎ കുര്യന്‍. എഐടിയുസി അമരക്കാരനായിരുന്നു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ജനിച്ച സിഎ കുര്യന്‍ 1960 മുതല്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. ബിരുദ പഠനകാലത്ത് തന്നെ ലഭിച്ച ബാങ്ക് ജോലി വേണ്ടെന്ന് വെച്ചാണ് 60 ല്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങുന്നത്. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965-66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു.

Share
അഭിപ്രായം എഴുതാം