റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്

March 20, 2021 - 9:04 pm

കോട്ടയം: കോട്ടയം ജില്ലയില്‍ 158 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 157 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി  3114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 64 പുരുഷന്‍മാരും 62 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

105 പേര്‍ രോഗമുക്തരായി. 1900 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 82478 പേര്‍ കോവിഡ് ബാധിതരായി. 80373 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  8247 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പാമ്പാടി- 17, കോട്ടയം- 11, പനച്ചിക്കാട്- 9, ചിറക്കടവ്, മാഞ്ഞൂര്‍, നീണ്ടൂര്‍, പാലാ-7, എരുമേലി-6, മൂന്നിലവ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട-5, അയ്മനം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കങ്ങഴ, കറുകച്ചാല്‍-4, മുണ്ടക്കയം, പള്ളിക്കത്തോട്, മറവന്തുരുത്ത്, പൂഞ്ഞാര്‍ തെക്കേക്കര, കൂരോപ്പട, മണര്‍കാട്-3, ഉദയനാപുരം, തലയാഴം, മാടപ്പള്ളി, വാഴൂര്‍, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഉഴവൂര്‍, കിടങ്ങൂര്‍, രാമപുരം, ആര്‍പ്പൂക്കര-2, മീനച്ചില്‍, ഭരണങ്ങാനം, മേലുകാവ്, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, മുത്തോലി, വിജയപുരം, തീക്കോയി, വൈക്കം, തലപ്പലം, വെച്ചൂര്‍, കരൂര്‍, തിടനാട്, മീനടം-1.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *