റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശങ്ക ഉണര്‍ത്തി വാട്‌സാപ്പ്, ഇന്‍സറ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹി തമായി

March 20, 2021 - 9:44 am

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തന രഹിതമായത് ഉപയോക്താക്കളില്‍ ആശങ്ക ഉണര്‍ത്തി. 2021 മാര്‍ച്ച് 19 വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് ഇവ പ്രവര്‍ത്തന രഹിതമായത്. തുടര്‍ന്ന് നിരവധി പേര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയായില്‍ പങ്കുവച്ചു. എന്നാല്‍ 11.40 ഓടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഫേസ് ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പരാതി പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് സൂചന . എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *