റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയേയും മക്കളേയും തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്‌: പ്രതികളെ വെറുതേവിട്ട ഉത്തരവ്‌ ശരിവെച്ച്‌ സെഷന്‍സ്‌ കോടതി

March 18, 2021 - 11:29 am

കൊല്ലം: സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭാര്യയേയും മക്കളേയും പീഡിപ്പിച്ചെന്നുളള പരാതിയില്‍ ഭര്‍ത്താവിനേയും ബന്ധുക്കളേയും വെറുതേവിട്ട കരുനഗപ്പളളി അസി. സെഷന്‍സ്‌ കോടതി ഉത്തരവ്‌ നാലാം അഡീഷണല്‍ സസെഷന്‍സ്‌ കോടതി ജഡ്‌ജി ശരിവച്ചു. ഭാര്യയുടെ തലയില്‍ മണ്ണെണ്ണ ഒഴിച്ച തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്‌ കാട്ടി ഭര്‍ത്താവ്‌ നാസര്‍ ,മാതാവ്‌ ഐഷാ ബീവി സഹോദരി സജിത എന്നിവരെ പ്രതികളാക്കി കരുനാഗപ്പളളി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതികളെയാണ്‌ കുറ്റവിമുക്തരാക്കിയത്‌.

വാദി ഭാഗത്തുനിന്നുളള അപ്പീല്‍ തെളിവുകള്‍ പരിശോധിച്ചും വിലയിരുത്തിയുമാണ്‌ പ്രതികളെ കീഴ്‌ക്കോടതി വെറുതേ വിട്ടതെന്നും വിധിയില്‍ ഇടപെടാന്‍ തക്ക സാഹചര്യമില്ലെന്നും നാലാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി വ്യക്തമാക്കി. പ്രതികള്‍ക്കുവേണ്ടി അഡ്വ. എന്‍ ചിദംബരം ,സി.എസ്‌ മഹേശ്വരി എന്നിവര്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *