റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ക്രൂരമായ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​, 16 പേർ ചേർന്ന് മർദിച്ചു , എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് നേതാക്കൾക്കെതിരെ പരാതി

March 15, 2021 - 9:53 pm

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാഗി​ങ്ങി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്.

മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് മർദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പരാതി. 16 പേർ ചേർന്നാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ്‌ വി​ളി​ച്ചു​കൊ​ണ്ട് വ​ന്ന് റാ​ഗി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലി​നും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സിലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *