റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമതയ്‌ക്കെതിരായ ആക്രമണം ആസൂത്രിതം: പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് എംപി സൗഗത റോയ്

March 12, 2021 - 11:55 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടന്ന ആക്രമണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി ഞങ്ങള്‍ കരുതുന്നു. ആര് ആക്രമണം നടത്തിയെന്ന് ഞങ്ങള്‍ പറയുന്നില്ല. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണം,’ റോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിക്കാണ് പരിക്കേറ്റതെന്ന് പറഞ്ഞ അദ്ദേഹം ഇതുവരെയും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സ്ഥിതിഗതികള്‍ മനസിലാക്കാനോ ഏതെങ്കിലും തരത്തിലുള്ള പ്രസ്താവന പുറത്തിറക്കാനോ തയ്യാറായില്ലെന്നും പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *