റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍

March 12, 2021 - 11:51 am

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് തടസം ഉണ്ടാകില്ല. സംസ്ഥാനത്ത് ഒരു മാസത്തോളമായി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ സൂചിപ്പിച്ചിരുന്നു.തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ‘ജനത കര്‍ഫ്യൂ’ ഏര്‍പ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് നാഗ്പൂരില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *