ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
”എന്റെ മാതാവ് കോവിഡ്19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള വാക്സിനെടുക്കാന്‍ യോഗ്യരായവരെ കുത്തിവെപ്പെടുക്കാന്‍ സഹായിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു” മോദി ട്വീറ്റ് ചെയ്തു. രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് 99 വയസുകാരിയായ ഹീരാബെന്‍ 11/03/21 വ്യാഴാഴ്ച വാക്സിന് സ്വീകരിച്ചത്.



