റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച് ഐ.സി.സി. സി.ഇ.ഒ

March 11, 2021 - 12:48 pm

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനു ഷാവ്നി നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ചില ഇടപാടുകളിലെ അസ്വാഭാവികതയാണ് മനു ഷാവ്നിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. ഷാവ്നിക്കെതിരായ നടപടിയായി വ്യാഖ്യാനിക്കാനാകില്ലെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ (ക്രിക്കറ്റ്) ജെഫ് അലാര്‍ഡിസ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ വേദി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ മനു ഷാവ്നിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുന്നതിന് ഏറെ പ്രയത്നിച്ച വ്യക്തിമാണു . ഡേവിഡ് റിച്ചാഡ്സണിന്റെ പിന്‍ഗാമിയായി 2019 ജനുവരിയിലാണ് അദ്ദേഹം സി.ഇ.ഒ. ആയി ചുമതലയേല്‍ക്കുന്നത്. ഇ.എസ്.പി.എന്‍. സ്റ്റാര്‍ സ്പോര്‍ട്സ് സി.ഇ.ഒ. ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *