റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമത ബാനര്‍ജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്: ശ്വാസതടസമുണ്ടെന്നും ഡോക്ടര്‍മാര്‍

March 11, 2021 - 12:51 pm

കൊല്‍ക്കത്ത: ഇന്നലെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും മമതയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതുകാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് വിവരം.മമതാ ബാനര്‍ജിക്കെതിരായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമില്‍ വച്ച് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *