റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതകള്‍ക്ക് ഗൂഗിളിന്റെ ആദരം: 3.65 കോടിയുടെ ഗ്രാന്റ്

March 9, 2021 - 9:39 pm

മുംബൈ: വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിള്‍ അഞ്ച് ലക്ഷം ഡോളറി(3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. ബിഹാര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വനിതകള്‍ക്കായുള്ള പദ്ധതി നാസ്‌കോമുമായി സഹകരിച്ചാണു നടപ്പാക്കുക.വനിതാ ദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്ക് 2.5 കോടി ഡോളര്‍ സഹായം നല്‍കുമെന്നും ഗുഗിള്‍ അറിയിച്ചു.

സാങ്കേതിക, സാമ്പത്തിക മേഖലകളില്‍ ഒരുലക്ഷം വനിതകളെ സാക്ഷരരാക്കുന്നതിനായി ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള ‘വിമന്‍ വില്‍’ വെബ് പ്ലാറ്റ്ഫോം അവതരിപ്പിക്കും.നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *