പാലാ: ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വിമുക്തമാക്കി ഭക്തജന പ്രാതിനിധ്യ സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂന പക്ഷങ്ങള്‍ അവരുടെ ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളും നല്ല രീതിയില്‍ നിലനിര്‍ത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളില്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നഗ്നമായ മതവിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുവലത് മുന്നണികളുടെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ 14 മുതല്‍ 16 വരെ താലൂക്കില്‍ വാഹന പ്രചരണ ജാഥ നടത്താനും ഹിന്ദു ഐക്യവേദി തീരുമാനിച്ചു. മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ആര്‍.സി പിളള യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പിഎസ് സജു, താലൂക്ക് ജനറല്‍ സെക്രട്ടറിസി.ജയചന്ദ്രന്‍, മഹിളാഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഭാരവാഹികളായ കെ.ബിജു, ഇഎ പ്രസാദ്, അനൂപ് കരൂര്‍, സന്തോഷ് കിടങ്ങൂര്‍, ബാബു തിടനാട് ശ്രീജിത് മൂന്നിലവ്, രാധാകൃഷ്ണ ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.