ന്യൂസീലാന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി

വെല്ലിംഗ്ഡണ്‍: ന്യൂസീലാന്‍ഡിലെ വടക്കന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.2 ശക്തിയുളള ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദ്വീപിലെ തീരനിവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. കേപ് റണ്‍വേ മുതല്‍ ടൊലാഗ ബേ വരെയുളള തീരത്തിനടുത്തുളള ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ പസഫിക്ക് ദ്വീപ സമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാഡു, എന്നിവിടങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →