റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംവിധായകൻ സാജിദ് യഹിയയുടെ ‘പല്ലൊട്ടി’ ചിത്രീകരണം പാലക്കാട്

March 5, 2021 - 8:28 am

കൊച്ചി: ജിതിൻ രാജ് സംവിധാനം ചെയ്ത് സിനിമ പ്രാന്തൻ പ്രെഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിക്കുന്ന ആദ്യ ചിത്രം പല്ലൊട്ടി 90’സ് കിഡ്സിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മികച്ച പ്രതികരണവും പ്രേക്ഷകശ്രദ്ധയും നേടിയ പല്ലൊട്ടി എന്ന ഹ്രസ്വ ചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. തിരക്കഥ സംഭാഷണം ദീപക് വാസൻ , സംഗീതം പ്രകാശ് അലക്സ് എന്നിവർ നിർവ്വഹിക്കുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രങ്ങളിലെ ജാതിക്ക തോട്ടം എന്ന ഗാനം രചിച്ച സുഹൈൽ കോയയാണ് പല്ലൊട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കണ്ണൻ, ഉണ്ണി, എന്ന രണ്ടു കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാപശ്ചാത്തലവും പറയുന്ന ഈ ചിത്രത്തിൽ മാസ്റ്റർ ഡാവിഞ്ചി സന്തോഷ് , മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സൈജു കുറുപ്പ്, സുധീഷ് കോപ്പാ, ദിനേശ് പ്രഭാകർ , തുടങ്ങിയ വൻ താര നിരകൾക്കൊപ്പം വിനീത് തട്ടിൽ, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയംകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ , ഉമ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *