സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക്‌ മിനിമം കൂലി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം

കോഴിക്കോട്‌ : സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക്‌ മിനിമം കൂലി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി.മേല്‍ശാന്തിക്ക്‌ 16,870 രൂപ ഏറ്റവും കുറഞ്ഞ പ്രതിമാസ, ശമ്പളം നല്‍കണം. ക്ഷേത്രം ഓഫീസ്‌ മാനേജര്‍ക്കും 16,870 രൂപയാണ്‌ അടിസ്ഥാന ശമ്പളം. എല്ലാ വിഭാഗത്തിലുംപെട്ട ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളം നിശ്ചയിച്ചു. ആര്‍ക്കെങ്കിലും ഇതില്‍ അധികം വേതനം ലഭിക്കുന്നുണ്ടെങ്കില്‍ തുടരണമന്നും കുറവ്‌ വരുത്തരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

.2020 ല്‍ സ്വകാര്യ ക്ഷേത്ര ജീവനക്കാരെ മിനിമം വേജസില്‍ ഉള്‍പ്പെടുത്തി കരട്‌ വിജ്ഞാപനം ഇറക്കിയിരുന്നു. സേവന വേതന വ്യവസ്ഥകളില്ലാത്ത കേരളത്തിലെ ആയിരക്കണക്കിന്‌ ക്ഷേത്ര ജീവനക്കാര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ വിജ്ഞാപനം. ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക്‌ പ്രതിമാസ, ശമ്പളത്തിന്‍റെ 26ല്‍ ഒരു ഭാഗം കണക്കാക്കി ആനുപാതിക ശമ്പളം ലഭിക്കും. ദിവസം ഒരുനേരം മാത്രം പൂജ നടത്തുനന്തും വെച്ചുനിവേദ്യമില്ലാത്തതുമായ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക്‌ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ലഭിക്കും.

മേല്‍ശാന്തി-16,870,കാര്യക്കാരന്‍ ശാന്തി-14,590, കോമരം /വെളിച്ചപ്പാട്‌ /കോലധികാരികള്‍ -12,580,കഴകക്കാരന്‍,വാദ്യക്കാരന്‍,പരിചാരകന്‍,മാലകെട്ടുന്ന യാള്‍-12,190,അടിച്ചുതളിക്കാരന്‍,അന്തിത്തിരിയന്‍-11380,ഓഫീസ്‌ വിഭാഗം- മാനേജര്‍ 16,870, സൂപ്രണ്ട്‌ ,സൂപ്പര്‍വൈസര്‍,അക്കൗണ്ടന്‍റ് -14,590, ക്ലാര്‍ക്ക്‌,കാഷ്യര്‍,ഡ്രൈവര്‍-12,850,അറ്റന്‍റര്‍ ര്‍.പ്യൂണ്‍ ,മൈക്ക്‌ ഓപ്പറേറ്റര്‍-12190, സ്വീപ്പര്‍-11380 എന്നിങ്ങനെയാണ്‌ മിനിമം വേതനംനിശ്ചയിച്ചിരിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം