റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴയാറില്‍ ചൂണ്ടയില്‍ കുരുങ്ങിയത് 5 കിലോയുളള സ്രാവ്

February 21, 2021 - 5:53 pm

കോട്ടയം: മുവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ പിടികൂടി. ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിന് 5 കിലോ തൂക്കമുണ്ടായിരുന്നു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മുവാറ്റുപുഴയാറില്‍ ചൂണ്ടയിട്ട ഗിരഷ് എന്ന മത്സ്യ തൊഴിലാളിക്കാണ് സ്രാവിനെ ലഭിച്ചത്.

2021 ഫെബ്രുവരി 19 വെളളിയാഴ്ചയാണ് സ്രാവ് ചൂണ്ടയില്‍ കുരുങ്ങിയത്. സംഭവത്തില്‍ മത്സ്യ തൊഴിലാളികള്‍ ആശങ്കയിലാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാല്‍ കക്ക വാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യ തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്ന് തൊഴിലാളികള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *