കൊച്ചി: സംവിധായകൻ അലി അക്ബർ മലബാർ വിപ്ലവത്തെ പ്രമേയമാക്കി ഒരുക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓണം 20/02/ 2021 ശനിയാഴ്ച വയനാട്ടിൽ വെച്ച് നടക്കുമെന്ന് അലി അക്ബർ തൻറെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. താരങ്ങളും ചിത്രത്തിൻറെ ക്രൂവും അവിടെയെത്തിയതായി അലി അക്ബർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 26 ന് വായുവിൽ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാർത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുന്നു എന്നുംകാലത്ത് എട്ടുമണിക്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നും അലി അക്ബർ പറഞ്ഞു. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരിക്കുന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ 30 ദിവസം നീണ്ടു നിൽക്കും.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നൻ എന്ന സിനിമ സംവിധായകൻ ആഷിക് അബു പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലിഅക്ബർ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ നിർമ്മാണം നിർവഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മമധർമ്മക്ക് ഒരു കോടി രൂപയോളമാണ് ഇതുവരെ സിനിമ നിർമ്മാണത്തിനായി ലഭിച്ചത്.