റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഴ്സിവിയറന്‍സ് ചൊവ്വയിലിറങ്ങി: ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ ശ്രമം

February 20, 2021 - 12:03 pm

വാഷിങ്ടണ്‍: നാസയുടെ പെഴ്സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം 19/02/21 വെള്ളിയാഴ്ച പുലര്‍ച്ചെ 2.25നാണു പേടകം ചൊവ്വയിലിറങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കൂടി റോവറിന്റെ പ്രവര്‍ത്തനം നാസ നിരീക്ഷിക്കും. അതിനുശേഷമാകും ഗവേഷണങ്ങളിലേക്കു കടക്കുക. ആദ്യഘട്ടത്തില്‍ ഇന്‍ജനുവിറ്റി ഹെലികോപ്ടര്‍ പറന്നുയരും. ചൊവ്വയുടെ പ്രതലത്തില്‍നിന്ന് 15 അടി ഉയരത്തിലാകും ഹെലികോപ്ടര്‍ ആദ്യഘട്ടത്തില്‍ പറക്കുക.(ചൊവ്വയില്‍ അന്തരീക്ഷ മര്‍ദം കുറവാണ്. അതിനാല്‍ ഭൂമിയുടെ പ്രതലത്തില്‍നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്നതിനു തുല്യമായ അന്തരീക്ഷമാകും 15 അടി ഉയരത്തില്‍ ഹെലികോപ്റ്ററിനെ കാത്തിരിക്കുക). ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ സുപ്രധാന ലക്ഷ്യം. 350 കോടി വര്‍ഷം മുമ്പ് ജസേറോ മേഖല തടാകമായിരുന്നെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. ഇവിടെനിന്നു ചൊവ്വാജീവികളെ സംബന്ധിച്ച സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാസ. പെഴ്സിവിയറന്‍സ് റോവര്‍ ഇവിടെനിന്നു മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കും. അതു 2026 ല്‍ ഭൂമിയിലേക്ക് അയയ്ക്കും. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവിയറന്‍സ്. 45 കിലോമീറ്റര്‍ ചുറ്റളവും 820 അടി ആഴവുമുള്ള ജസേറോ മേഖലയിലാണു റോവര്‍ നിലംതൊട്ടത്. ഇന്ത്യന്‍ സമയം 2.15 നു റോവര്‍ പ്രധാന പേടകത്തില്‍നിന്നു വേര്‍പെട്ടു. അപ്പോള്‍ വേഗം മണിക്കൂറില്‍ 19,312.12 കിലോമീറ്ററായിരുന്നു. (ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍ തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലെത്താന്‍ ഒന്‍പത് മിനിറ്റ് മതിയാകും).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *