റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം, കാലിനും കൈക്കും ഗുരുതര പരിക്ക്

February 18, 2021 - 11:30 am

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. തൊഴില്‍ സഹമന്ത്രി ജാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്നാണ് ആക്രമണമുണ്ടായത്. മുര്‍ഷിതാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രിയുടെ കാലിനും കൈക്കും ഗുരുതര പരിക്കുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്തിയിലേക്കുള്ള ട്രെയിനിനായി സ്‌റ്റേഷനില്‍ കാത്തുനില്‍ക്കവെയാണ് സംഭവം. അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ തൃണമൂല്‍ മന്ത്രി സുവേന്ദു അധികാരിയുമായി അടുത്തബന്ധമുള്ള മന്ത്രിയാണ് ഹുസൈന്‍. ആക്രമണത്തിനു പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെയായി മുര്‍ഷിദാബില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ബംഗാളിലെ നിയമ സംവിധാനം ഏറ്റവും മോശം അവസ്ഥയിലാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രജ്ജന്‍ ചൗധരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *