റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: പാർവ്വതി തിരുവോത്ത്, ബിജുമേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ആർക്കറിയാം’ മാർച്ച് 12 ന് തിയേറ്ററിലെത്തും. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ഫസ്റ്റ് ലുക്കും നേരത്തെ ശ്രദ്ധനേടിയിരുന്നു.

സന്തോഷത്തിൽ കുരുവിളയും, ആഷിക് അബുവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മഹേഷ് നാരായണൻ എഡിറ്റിംഗും , തിരക്കഥ ജോൺ വർഗീസും രാജേഷ് രവിയും , അരുൺ ജനാർദ്ദനൻ ചേർന്ന് നിർവഹിച്ചിരിക്കുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം ജി ശ്രീനിവാസ് റെഡി . ഗാനങ്ങൾ നേഹ നായർ , യെക്സാൻ ഗാരി പേരെരയും ആണ് നിർവ്വഹിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനർ ആകുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറും, വസ്ത്രാലങ്കാരം സമീറ സനീഷും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ് രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ഈ ചിത്രത്തിൻറെ ചീഫ് അസോസിയേറ്റ് ഡയറക്ടർ വാവയും , പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *