റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്ദവ് സര്‍ക്കാര്‍ അനുതി നല്‍കിയില്ല. മഹാരഷട്ര ഗവര്‍ണ്ണര്‍ വിമാനത്തിനായി കാത്തിരുന്നത് 2 മണിക്കൂര്‍

February 12, 2021 - 8:41 am

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ദവ് സര്‍ക്കാര്‍. പ്രത്യേക വിഐപി വിമാനത്തിനായി രണ്ടുണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ പിന്നീട് സ്വകാര്യ വിമാനത്തിലാണ് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക പോയത്. വ്യാഴാഴ്ച രാവിലെ 10 മണിയാടെയാണ് ഡറാഡൂമിലേക്ക് പോകാനായി ഗവര്‍ണ്ണര്‍ തീരുമാനിച്ചിരുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അരിയിക്കുകയും ചെയ്തിരുന്നു. യാത്രക്കായി വിമാനത്തില്‍ കയറിയ ഗവര്‍ണര്‍ അനുമതി ലഭിക്കാതിനുരുന്നതിനാല്‍ തിരിച്ചിറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി ഗവര്‍ണര്‍ണര്‍മാര്‍ അനുമതിക്കായി കാത്തിരിക്കാറില്ല. എന്നാല്‍ അദ്ദേഹം വിമാനത്തില്‍ കയറിയ ശേഷം ഇതുവരെ യാത്രക്കുളള അനുമതി ലഭിച്ചിട്ടില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നുവെന്ന് ഗവര്‍ണറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമണിക്കൂര്‍ കാത്തിരുന്ന ശേഷം 12 .15 ഓടെ ഗവര്‍ണ്ണറുടെ ഓഫീസ് സജ്ജമാക്കിയ സ്വകാര്യ വിമാനത്തില്‍ അദ്ദേഹം ഡറാഡൂമിലേക്ക് പോവുകയായിരുന്നു.

സര്‍ക്കാര്‍ നടപടി ഗവര്‍ണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ബോധപൂര്‍വ്വമാണ് അനുമതി നല്‍കാതിരുന്നതെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രശസ്തിക്ക് കളങ്കമാണ്. നടപടി ബോധപൂര്‍മല്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം . ബിജെപി നേതാവ് സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമ സഭ കൗണ്‍സിസലിലേക്ക് ഉദ്ദവ് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത12 പേരുടെ പട്ടിക ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണം ശിവസേനാ നേതാവ് സജ്ജയ് റൗത്ത് നിഷേധിച്ചു. തങ്ങള്‍ക്ക് പ്രതികാര രാഷ്ട്രീയം ഇല്ലെന്നും കൗണ്‍സിലിലേക്ക് നിര്‍ദ്ദശിച്ച 12 പേരുടെ പട്ടികയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണറുടെ യാത്ര തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *