റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

February 12, 2021 - 8:32 am

തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍.എസ്എസ്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പിലാക്കിയ 10 ശതമാനം സംവരണം അര്‍ഹരായവര്‍ക്ക് വേണ്ടവിധം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതിലുളള അപാകതകളാണ് ഇതിന് കാരണമെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചെങ്കിലും ഈ പട്ടിക പ്രസിദ്ധീകരിക്കാത്തതാണ് സംവരണത്തിന്റെ പ്രയോജനം മുന്നാക്ക വിഭാഗത്തിന് ലഭിക്കാതിരിക്കാനുളള കാരണമെന്നും എന്‍എസ്എസ് ചൂണ്ടിക്കാണിച്ചു. മുന്നാക്ക പട്ടിക കാലതാമസം വരാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംവരണത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത് നോണ്‍ ക്രമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കെ മുന്നാക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംവരണം നേടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഏതൊക്കെ സമുദായങ്ങല്‍ക്ക് സംവരണത്തിന് അര്‍ഹയുണ്ടെന്ന് നിശ്ചയിക്കാന്‍ കഴിയൂഎന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *