കോതമംഗലം: ഓഫീസിന് മുന്നിലെത്തിയ സംഘം ഫോറസ്റ്റുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കാട്ടു പന്നിയെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ ഹാജരാക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ ആക്രമണം നടന്നത്.
കവലങ്ങാണ് പഞ്ചായത്ത് മുന്‍ മെമ്പറായ എബിമോന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ഈ ആക്രമണം നന്നതെന്നാണ് പരാതി. ഓഫീസിന് മുന്നിലെത്തിയ സംഘം ഫോറസ്റ്റുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ പികെ തമ്പി കോതമംഗലം പോലീസില്‍ പരാതി നല്‍കി. സംഘം ജനാലകള്‍ തല്ലിത്തകര്‍ക്കുകയും പോര്‍ച്ചില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.



