റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: ഒരാഴ്ചയ്ക്കിടെ ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണമില്ല

February 10, 2021 - 8:02 pm

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഒരു മരണം പോലും കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ത്രിപുര, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് അവ. രാജ്യത്ത് വൈറസ് വ്യാപനം ദുര്‍ബലപ്പെടുന്നതിന്റെ വ്യക്തമായ സന്ദേശമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ദിവസവും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കാര്യമായ ഇടിവ് ഉണ്ടായതിനൊപ്പം ദിവസേനയുള്ള മരണങ്ങളില്‍ ശരാശരി 55 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് (ദശലക്ഷത്തിന്റെ അടിസ്ഥാനത്തില്‍) ഒരാഴ്ചയായി ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് നീതി അയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ എഴുപതുശതമാനം ജനങ്ങളും ഇപ്പോഴും വൈറസിന് കീഴ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 ശതമാനം ആളുകള്‍ക്ക് കോവിഡ് ആന്റിബോഡി ശേഷി കൈവരിച്ചെന്നാണു ദേശീയ സിറോ സര്‍വേ വ്യക്തമാക്കുന്നത്. എന്നാല്‍ 75 ശതമാനത്തോളം ആന്റിബോഡി ശേഷി കൈവരിച്ച ഡല്‍ഹി, മുംബൈ, തുടങ്ങിയ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇതുവളരെ കുറവാണ്.

ഡല്‍ഹിയില്‍ ഏറ്റവും ഒടുവില്‍ നടത്തിയ സിറോ സര്‍വേ അനുസരിച്ച് നഗരം അതിവേഗത്തില്‍ ഹെര്‍ഡ് ഇമ്യൂണിറ്റി (ആര്‍ജിത പ്രതിരോധശേഷി) യിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടിലൊരാള്‍ക്ക് പ്രതിരോധ ശേഷികൈവന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *