റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിങ്ങള്‍ ചൈനയുടെ കളിപ്പാട്ടം, ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തും: ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ

February 6, 2021 - 11:59 am

മുംബൈ: ട്വിറ്ററിനും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് നടി കങ്കണ. ചൈനയുടെ കയ്യിലെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും കങ്കണ ട്വീറ്റ് ചെയ്തു. അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കല്‍ ഇവിടെ നിന്ന് പോകുകയാണെങ്കില്‍ അന്ന് നിന്നെയും കൊണ്ടേ പോകൂ… ചൈനീസ് ടിക് ടോക് ബാന്‍ ചെയ്ത പോലെ നിന്നെയും വിലക്കും..’ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്ത് കങ്കണ ട്വീറ്റ് ചെയ്തു.ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു. കര്‍ഷക പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവരെ പിന്തുണച്ച റിഹാനയെ വിഡ്ഡീ എന്നുമാണ് കങ്കണ അഭിസംബോധന ചെയ്തത്. കര്‍ഷകരെ ഭീകരവാദികളെന്നും കങ്കണ വിളിച്ചിരുന്നു. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും കങ്കണ പറഞ്ഞു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *