റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മക്കൾ സെൽവൻ എന്ന് ആരാധകർ പേരിട്ടു വിളിക്കുന്ന വിജയ് സേതുപതി തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്ര താരമാണ്. കോ ആർട്ടിസ്റ്റ് ആയെത്തി ഇന്ന് നായകനായി വളർന്നു വിവിധ ഭാഷകളിലൂടെ തന്റേതായ അഭിനയ ശൈലിയിൽ സ്വീകാര്യത നേടിയ താരം കഥാപാത്ര തിരഞ്ഞെടുപ്പിൽ വിസ്മയിപ്പിക്കാറു ള്ളതാണ്. ഇപ്പോഴിതാ വിജയസേതുപതി വില്ലൻ കഥാപാത്രമായെത്തുന്ന ഉപ്പെന എന്ന പുതിയ ചിത്രത്തിൻറെ ട്രെയിലർ ശ്രദ്ധ നേടുകയാണ്. തെലുങ്ക് ചിത്രത്തിലാണ് താരം വില്ലൻ സ്വഭാവമുള്ള കഥാപാത്രമായി എത്തുന്നത് – നവാഗതനായ ബുച്ചി ബാബു സന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ റായനം എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. കലിപ്പ് ഭാഗത്തിലാണ് ട്രെയിലറിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . പഞ്ച വൈഷ്ണവ് തേജ്, കൃതി ഷെട്ടി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ . തെലുങ്ക് ചിത്രമായ ഉപ്പെനയിൽ സേതുപതിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മറ്റൊരാളാണെന്നത് ആരാധകരെ നിരാശരാക്കുന്നു. ട്രെയിലറിൽ വരുന്ന കമൻറുകളിൽ ഭൂരിഭാഗവും സേതുപതിയുടെ ശബ്ദത്തെ കുറിച്ചാണ് . ചിത്രം ഫെബ്രുവരി 12 ന് തീയേറ്ററുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *