റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനാവില്ല , വി ചാമുണ്ണി. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ‌

January 26, 2021 - 6:28 pm

കട്ടപ്പന: കാര്‍ഷിക ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം എത്രയും വേഗം കര്‍ഷകറുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിക്കുന്നതിനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി ആവശ്യ‌പ്പെട്ടു.

കര്‍ഷക സമരത്തെ കുറിച്ച് സമദര്‍ശി ഓണ്‍ ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

ഈ സമരത്തെ അടിച്ചമര്‍ത്താനാവില്ല . കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്‌ തന്നെ ഭരണഘടനാ സംവിധാനങ്ങളോ ജനാധിപത്യ വ്യവസ്ഥകളോ മാനിച്ചുകൊണ്ടോ, പാര്‍ലമെന്‍റില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയിട്ടോ, സംസ്ഥാനങ്ങളോട്‌ ചര്‍ച്ച നടത്തിയിട്ടോ ആയിരുന്നില്ല. വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ അത്‌ അംഗീകരിച്ചില്ല. അതുകൊണ്ടാണ്‌ അങ്ങനെ ഒരു നിയമം പാസായതായി ഞങ്ങള്‍ അംഗീകരിക്കുന്നില്ലന്നും ബില്ല്‌ പിന്‍ വലിക്കണമെന്നു ആവശ്യപ്പെട്ട് മുന്നോട്ട്‌ പോകുന്നത്‌. ഈ സമരം കര്‍ഷകരുടെ മാത്രം നിലനില്‍പ്പിനുളളതല്ല. ഈ രാജ്യത്തിന്‍റെയും രാജ്യത്തിലെ ജനങ്ങളുടെയും നിലനില്‍പ്പിന്‌ വേണ്ടിയുളളതാണെന്ന തിരിച്ചറിവാണ്‌ ഇവിടെ ഉണ്ടായിട്ടുളളത്‌. കര്‍ഷക സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതും ഈ തിരിച്ചറിവിലാണ്‌.

അതുകൊണ്ട്‌ ജനങ്ങള്‍ ഏറ്റെടുത്ത, ജനങ്ങളുടെ ഒരു സമരമായി ഈ കര്‍ഷക സമരം വികസിച്ച്‌ മുന്നോട്ടുപോകയാണ്‌. അതിനെ പരാജയപ്പെടുത്താന്‍ തുടക്കം മുതല്‍ പ്രധാന മന്ത്രി മുതല്‍ എല്ലാ മന്ത്രിമാരും ശ്രമിച്ചുവരികയാണ്‌. ആദ്യം മതത്തിന്‍റെ നിറം കൊടുക്കാന്‍ ശ്രമിച്ചു. പിന്നെ രാജ്യദ്രോഹികളാണ്‌ , തീവ്രവാദികളാണ്‌ എന്നൊക്കെ വരുത്താനുളള ശ്രമമായിരുന്നു. അതൊന്നും ഫലം കണ്ടില്ല

അവസാനം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത സമരക്കാരുടെ ഇടയിലേക്ക്‌ പോലീസുകാര്‍ നുഴഞ്ഞുകയറി വെടിവെപ്പ്‌ നടത്തുകയും ഒരു കര്‍ഷകന്‍ കൂടി മരിച്ചുവെന്നുമാണ്‌ വളരെ നിര്‍ഭാഗ്യകരമായ ഒന്നാണത്‌. ഈ സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന കിസാന്‍ സംഘര്‍ഷ്‌ കോ-ഓഡിനേഷന്‍ ‌ പൂര്‍ണ്ണമായും അച്ചടക്കത്തോടെ സമരം നടത്തണമെന്ന നിശ്ചയത്തോടെ എല്ലാ പ്രകോപനങ്ങളേയും അതിജീവിച്ച് കഴിഞ്ഞ രണ്ടുമാസമായി തികച്ചും സമാധാനപരമായി സമരം നടത്തിവരികയാണ്‌ .

നമ്മുടെ ഭരണ ഘടനയില്‍ പറയുന്ന സോഷ്യലിസവും മതേതരത്വവു മൊന്നുമല്ല രാജ്യത്ത്‌ നടപ്പാക്കി കൊണ്ടിരിക്കുന്നത്‌. അതിന്‌ വിപരീതമായ കാര്യങ്ങളാണ്‌ നടപ്പിലാക്കി വരുന്നത്‌. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാക്കണമെന്ന്‌ വാദിച്ച സവര്‍ക്കറും, ഗാന്ധിയെ വധിച്ച ഗോഡ്‌സേയും ആണ്‌ ഇന്ന്‌ ഇവരുടെ ആരാധ്യപുരുഷന്‍മാര്‍ . അത്തരത്തില്‍ അപകടകരമായ നിലയിലേക്കാണ്‌ രാജ്യത്തിന്‍റെ പോക്ക്‌ . ഈ സന്ദര്‍ഭത്തില്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക്‌ അടിയറ വെക്കുന്ന, കൃഷിക്കാരെ കോര്‍പ്പറേറ്റുകള്‍ക്ക്‌ അടിമകളാക്കുന്ന ,ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകര്‍ നടത്തുന്ന സമരം എത്രയും വേഗം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിക്കുന്നതിനുളള നടപടിയാണ് ‌ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *