റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ല.

January 26, 2021 - 6:40 pm

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ പോലീസ്‌ നേരിട്ട്‌ സ്വീകരിക്കാഞ്ഞതിനാല്‍ പരാതി ഇ-മെയിലിലാണ്‌ നല്‍കിയത്‌. കഴിഞ്ഞ ഒരുമാസത്തിലധികമായി എംഎല്‍എ യെകുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമ സഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

നിലമ്പൂര്‍ സിഎന്‍ജി റോഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച്‌ പരാതി പറയാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ്‌ അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരുമാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌ അന്വേഷിച്ച്‌ എംഎല്‍എയെ കണ്ടെത്ത‌ണ മെന്നാവശ്യപ്പെട്ട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്‍റ് ‌ മൂര്‍ഖന്‍ ഷംസുദ്ദീനാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *