റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ റിസോർട്ട് നടത്തിപ്പുകാർ തീകൊളുത്തി കൊന്നു, രണ്ടു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

January 22, 2021 - 8:52 pm

ചെന്നൈ: തമിഴ്‌നാട്ടിലെ മസനഗുഡിയിൽ കാട്ടാനയെ റിസോർട്ട് നടത്തിപ്പുകാർ തീകൊളുത്തി കൊന്നു. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്. രണ്ടു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മസനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *