റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരി അറസ്റ്റില്‍

January 22, 2021 - 10:41 am

കൊല്ലം: ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 24 കാരി 19 കാരനോടൊപ്പം ഒളിച്ചോടി. കൊല്ലത്താണ്‌ സംഭവം. പ്രതിശുത വരന്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയതിനെ തുടര്‍ന്ന്‌ ആത്‍മഹത്യ ചെയ്‌ത റംസിയുടെ സഹോദരിയാണ്‌ഒളിച്ചോടിയ അന്‍സി. ഇക്കഴിഞ്ഞ ജനുവരി 18നാണ്‌ അന്‍സിയെ കാണാതാവുന്നത്‌. തുടര്‍ന്ന ഭര്‍ത്താവ്‌ ഇരവിപുരം പോലീസില്‍ പരാതിയ നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലാവുന്നത്‌. ഇവര്‍ക്കെതിരെ ജൂവനല്‍ ജസ്‌റ്റീസ്‌ ആക്ട്‌പ്രകാരം കേസെടുത്തു.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട്‌ രൂപം കൊടുത്ത വാട്‌സാപ്പ്‌ കൂട്ടായ്‌മയിലെ അംഗമായിരുന്നു ഈ 19 കാരന്‍. കൂട്ടായ്‌മയിലെ അംഗമെന്ന നിലക്ക് ഇയാള്‍ അന്‍സിയുടെ വീട്ടിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടയിലാണ്‌ ഇവര്‍തമ്മിലടുക്കുന്നതും പ്രണയത്തിലാവുന്നതും. അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍നിന്ന്‌ ഇയാളുടെ നമ്പര്‍ കണ്ടെത്തുകയായിരുന്നു. മുവാറ്റുപുഴയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട്‌ സഹോദരി അന്‍സിയുടെ അഭിമുഖങ്ങള്‍ക്ക്‌ വന്‍ പ്രചാരണം ലഭിച്ചിരുന്നു. റംസി ആത്മഹത്യ ചെയ്‌ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *