റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഭരണത്തിന് കീഴിലും ഇന്ത്യ-യുഎസ് ബന്ധം ശക്തമാവുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനി ആന്റണി ബ്ലിങ്കന്‍

January 20, 2021 - 11:46 am

വാഷിങ്ടണ്‍: ചൈനയുള്‍പ്പെടെ മേഖലയിലെ ഒരു രാജ്യത്തിനും വെല്ലുവിളിക്കാന്‍ കഴിയാത്തവിധം യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരും നാളുകളില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഒബാമയുടെ ഭരണകാലത്ത് പ്രതിരോധ സംഭരണത്തിലും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലും അമേരിക്ക സഹകരണം ശക്തമാക്കിയതായും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ഇനിയുക്ത യുഎസ് പ്രസിഡന്റായ ജോ ബൈഡന്‍ തന്റെ വിദേശ നയ ഉപദേഷ്ടാക്കളില്‍ ഒരാളായ ആന്റണി ബ്ലിങ്കനെ അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍ സേവനമനുഷ്ഠിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട് . 58കാരനായ ബ്ലിങ്കന്‍ വര്‍ഷങ്ങളായി വിദേശ നയം സംബന്ധിച്ച് ബൈഡന്റെ ഉപദേശകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *